---
title: "പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു"
english_title: "Pariyaram ambulance drivers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34258/pariyaram-ambulance-drivers"
published_at: "2022-03-27T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62407acfb3235_InShot_20220327_202448310.jpg"
keywords: []
---

# പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

> **Lead Summary:** പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. പിലാത്തറ സി.എം. നഗറിലെ പി. റിജേഷിനാണ് ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. 

## Article Content

പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. പിലാത്തറ സി.എം. നഗറിലെ പി. റിജേഷിനാണ് ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. 

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് അക്രമം നടന്നത്. ഇവിടെ ഫ്രീസർ സംവിധാനമുള്ള ആംബുലൻസുകൾ സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ തർക്കം പതിവാണ്. അത്തരമൊരു തർക്കമാണ് ഞായറാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചത്. അതിനിടെ രണ്ടു പേർ ചേർന്ന് റിജേഷിനെ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

സംഭവത്തിൽ പരിയാരം എസ്.ഐ കെ.വി. സതീശൻ അന്വേഷണം തുടങ്ങി. പരിക്കേറ്റ റിജേഷിനെ പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34258/pariyaram-ambulance-drivers)