---
title: "പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342586/pinarayi-vijayan"
published_at: "2026-02-18T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69953ddc2498c_Screenshot_2026-02-18_094723.jpg"
keywords: []
---

# പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** കണ്ണൂർ: പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമ‍ർശിച്ചത്.

## Article Content

കണ്ണൂർ: പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമ‍ർശിച്ചത്.

ഇവിടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകൾ കാണുന്നില്ല. കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ ക്യാമറകൾ മാത്രമാണ്. നേരത്തെ പങ്കെടുത്ത പരിപാടിയിലും മുഖ്യധാര മാധ്യമങ്ങൾ വന്നില്ല. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളെ അറിയിക്കാതിരിക്കുകയാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതൊരു പരിപാടിയിലും ധാരാളം ദൃശ്യമാധ്യമങ്ങളെ കാണാറുണ്ട്. അത് കാലത്തിന്‍റെ പ്രത്യേകതയാണ്. ഇന്ന് താൻ പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ഇത്. ഇവിടെ ചില ക്യാമറകളുണ്ട്. പക്ഷേ ദൃശ്യ മാധ്യമങ്ങളുടെയാണോ എന്ന് സംശയമാണ്. എന്താണ് അങ്ങനെ വരാൻ കാരണം. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വൻകിട മാധ്യമങ്ങൾ ഉണ്ട്. ഏതെല്ലാം രീതിയിൽ ജനങ്ങളെ നല്ല കാര്യങ്ങൾ അറിയിക്കാതിരിക്കാനാണ് നോക്കുന്നത്. ഇനി വാ‍ർത്ത വന്നാൽ തന്നെ അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രവ‍ർത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങൾ മറച്ച് വെക്കുന്നവ ജനങ്ങളെ അറിയിക്കണമെന്നും പിണറായി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342586/pinarayi-vijayan)