---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342593/appoinment"
published_at: "2026-02-18T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954797c851d_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

> **Lead Summary:** കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം / ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം / ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഇവരുടെ അഭാവത്തില്‍ വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരെയും വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരുടെ അഭാവത്തില്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തെയും അവരുടെ അഭാവത്തില്‍ എല്‍ സി/എ ഐ വിഭാഗത്തില്‍പെട്ടവരെയും അവരുടെയും അഭാവത്തില്‍ എസ്.സി പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / മുസ്ലിം പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / ഈഴവ, തിയ്യ, ബില്ലവ ക്രമത്തില്‍ പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342593/appoinment)