---
title: "യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342619/wayanad"
published_at: "2026-02-18T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69955b4701315_IMG-20260218-WA0022.jpg"
keywords: []
---

# യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

> **Lead Summary:** വയനാട് : യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

## Article Content

വയനാട് : യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

മുട്ടില്‍: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കേരള ഇലക്ടിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കെ എസ് ഇ ബി ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണവും ലീവ് സറണ്ടറും ക്ഷാമബത്തയും നിഷേധിച്ചിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കി പകരം കൂടിയ വിലക്ക് സ്വകാര്യ കുത്തകളില്‍ നിന്ന് വൈദ്യുതി വാങ്ങി കൊണ്ട് അവരില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റി കെ എസ് ഇ ബിയെ കൊള്ളയടിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുവഴി കെ എസ് ഇ ബിക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ പാപഭാരം ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ ഇ ഇ സി (ഐ എന്‍ ടി യു സി) ജില്ലാ പ്രസിഡന്റും എ ഐ സി സി അംഗവുമായ എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ ഇ ഇ സി (ഐ എന്‍ ടി യു സി) സംസ്ഥാന പ്രസിഡന്റ് അഡ്വ.് സിബികുട്ടി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ഐസക് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷമീം നാട്യമംഗലം, പി ടി ഗോപാലകുറുപ്പ്, ജോയി തൊട്ടിത്തറ, കെ എം ജംഹര്‍, യമുന, അനില്‍കുമാര്‍, രഞ്ജിത്ത് കെ കെ, തോമസ് മാത്യു, കെ സുരേഷ് ബാബു, ദാമോധരന്‍, വത്സന്‍ കോഴിക്കോട്, ബോബിന്‍ എം എം, വാസുദേവന്‍ കെ എം, അബ്ദുള്‍ അസീസ്, ബാബു ഒ വി, ജസ്‌ലിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342619/wayanad)