---
title: "അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍"
english_title: "Ktetteachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342672/ktetteachers"
published_at: "2026-02-18T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995809d3f29c_1000181711.jpg"
keywords: []
---

# അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം : ** കെ ടെറ്റ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ശമ്പളം നൽകും. 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചവർക്കാണ് ഇളവ്. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.

## Article Content

**തിരുവനന്തപുരം : ** കെ ടെറ്റ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ശമ്പളം നൽകും. 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചവർക്കാണ് ഇളവ്. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.

നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും. ഈ അധ്യാപകരുടെ സ്ഥാനക്കയറ്റം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും സര്‍ക്കാര്‍ തീരുമാനമായി. ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342672/ktetteachers)