---
title: "മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു"
english_title: "Roadaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342676/roadaccident"
published_at: "2026-02-18T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699582a3079c3_1000181718.jpg"
keywords: []
---

# മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കോഴിക്കോട് സ്വദേശി നിര്യാതനായി. പേരാമ്പ്ര കൂത്താളി ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു ആണ് തിങ്കളാഴ്ച മരിച്ചത്. മസ്ജിദുൽ ഖുബ പരിസരത്തുള്ള ഈത്തപ്പഴക്കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി അദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു.ഉംറ നിർവഹിക്കാനായി പുറപ്പെട്ട അൻദ്രു, മദീനയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദേശി ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മദീനയിലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 23 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ഇദ്ദേഹം.

## Article Content

**റിയാദ്: **മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കോഴിക്കോട് സ്വദേശി നിര്യാതനായി. പേരാമ്പ്ര കൂത്താളി ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു ആണ് തിങ്കളാഴ്ച മരിച്ചത്. മസ്ജിദുൽ ഖുബ പരിസരത്തുള്ള ഈത്തപ്പഴക്കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി അദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു.ഉംറ നിർവഹിക്കാനായി പുറപ്പെട്ട അൻദ്രു, മദീനയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദേശി ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മദീനയിലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 23 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ഇദ്ദേഹം.

മാതാപിതാക്കൾ: പരേതരായ മൂസ – കുഞ്ഞാമി, ഭാര്യ: ജമീല. മക്കൾ: അൻവർ, അഷ്‌ക്കർ, താഹിറ, ജസീല, അരീഫ. മരണാനന്തര നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഇശ നമസ്കാരത്തിന് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342676/roadaccident)