---
title: "അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ"
english_title: "adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342805/adakkathod"
published_at: "2026-02-19T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996945457636_IMG-20260219-WA0013.jpg"
keywords: []
---

# അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** അടയ്ക്കാത്തോട്: അടയ്‌ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർസ്ഥലത്ത് വനം വകുപ്പും നാട്ടുകാരും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് ടൗണിന് സമീപം പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതെന്ന് കാവുങ്കൽ ഷാനവാസ് നാട്ടുകാരെ അറിയിച്ചു. സ്ഥലത്ത് നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാട് കണ്ടെത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫിൻ്റെ നേതൃത്യത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീമും ,കൊട്ടിയൂർ മണത്തണ സെക്ഷൻ വനപാലകരും ചേർന്ന് സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. റാപിഡ് റസ്പോൺസ് ടീം ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിൻ്റെ നേതൃത്യത്തിൽ വനപാലകർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വരും ദിവസ ങ്ങളിലും നിരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

## Article Content

അടയ്ക്കാത്തോട്: അടയ്‌ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർസ്ഥലത്ത് വനം വകുപ്പും നാട്ടുകാരും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് ടൗണിന് സമീപം പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതെന്ന് കാവുങ്കൽ ഷാനവാസ് നാട്ടുകാരെ അറിയിച്ചു. സ്ഥലത്ത് നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാട് കണ്ടെത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫിൻ്റെ നേതൃത്യത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീമും ,കൊട്ടിയൂർ മണത്തണ സെക്ഷൻ വനപാലകരും ചേർന്ന് സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. റാപിഡ് റസ്പോൺസ് ടീം ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിൻ്റെ നേതൃത്യത്തിൽ വനപാലകർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വരും ദിവസ ങ്ങളിലും നിരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342805/adakkathod)