---
title: "കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342809/kannur"
published_at: "2026-02-19T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699693b2398fb_IMG-20260219-WA0016.jpg"
keywords: []
---

# കുഞ്ഞിക്കൃഷ്‌ണൻ്റെ പുസ്‌തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

> **Lead Summary:** കണ്ണൂർ: എഴുത്തുകാരൻ വി.എസ് അനിൽകുമാറിൻ്റെ വീടിനു മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്‌തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.

## Article Content

കണ്ണൂർ: എഴുത്തുകാരൻ വി.എസ് അനിൽകുമാറിൻ്റെ വീടിനു മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്‌തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.

പ്രഫ. എം.എൻ. വിജയൻ്റെ മകനാണ് വി.എസ്. അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്. ഇന്ന് രാവിലെയാണ് വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്.

പുസ്ത‌ക പ്രകാശന ചടങ്ങിൽ അനിൽകുമാർ സിപിഎമ്മിനെ വിമർശിച്ചിരുന്നു. അതിനാൽ സിപിഎം പ്രവർത്തകരായിരിക്കും ഇതിനു പിന്നിലെന്നാണ് സംശയം. കണ്ണപുരത്തെ 'മരുതം' എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പൊലീസിൽ പരാതി നൽകി.

> "രാവിലെയാണ് റീത്ത് കാണുന്നത്. മകനാണ് ആദ്യം കണ്ടത്. ആപ്പോൾതന്നെ പൊലീസിനെ വിളിച്ചു. ഭീഷണി ഉണ്ടായിരുന്നില്ല. ആരുടെപേരും ഊഹിച്ചു പറയാനില്ല. ആരാണെന്ന് പൊലീസ് പറയട്ടെ "-അനിൽകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342809/kannur)