---
title: "കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342812/kozhikod"
published_at: "2026-02-19T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല .ഫയർഫോഴ്സിന്‍റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് സമർപ്പിക്കും.

## Article Content

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല .ഫയർഫോഴ്സിന്‍റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് സമർപ്പിക്കും.

തീപിടിത്തത്തില്‍ 50 കോടിയുടെ നഷ്ടമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയലക്ഷ്മി സില്‍ക്‌സ് മാനേജരുടെ പരാതിയിലാണ് കേസ്. അതേസമയം, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഫയര്‍ഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടര്‍ന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാന്‍ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാന്‍ ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാന്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയില്‍ തീ പിടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342812/kozhikod)