---
title: "കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി"
english_title: "Konnihospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342898/konnihospital"
published_at: "2026-02-19T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996c8e82baba_1000182028.jpg"
keywords: []
---

# കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

> **Lead Summary:** **തിരുവനന്തപുരം : **കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യിൽ നവംബറിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റർ ഇട്ടു. രണ്ടരമാസം ചികിത്സ നൽകി. ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം.ഈ മാസം 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഡോക്ടർമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം.

## Article Content

**തിരുവനന്തപുരം : **കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യിൽ നവംബറിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റർ ഇട്ടു. രണ്ടരമാസം ചികിത്സ നൽകി. ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം.ഈ മാസം 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഡോക്ടർമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342898/konnihospital)