---
title: "രണ്ടുദിവസത്തെ ദേശീയപണിമുടക്ക് തുടങ്ങി"
english_title: "National strike two days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34290/national-strike-two-days"
published_at: "2022-03-28T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624110f87924a_images (14).jpeg"
keywords: []
---

# രണ്ടുദിവസത്തെ ദേശീയപണിമുടക്ക് തുടങ്ങി

> **Lead Summary:**  ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന രണ്ടുദിവസത്തെ ദേശീയപണിമുടക്ക് തുടങ്ങി.

## Article Content

 ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന രണ്ടുദിവസത്തെ ദേശീയപണിമുടക്ക് തുടങ്ങി.

ഞായറാഴ്ച അർധരാത്രിമുതൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിവരെയാണ് സമരം. സംസ്ഥാനത്തെ സർവീസ് സംഘടനകളടക്കം പിന്തുണ പ്രഖ്യാപിച്ചതിനാൽ ഹർത്താലിന് സമാനമായി പണിമുടക്ക് മാറും.

പാൽ,പത്രം,ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, വിദേശസഞ്ചാരികളുടെ യാത്ര ഇവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് അവശ്യയാത്രകൾക്കും പണിമുടക്ക് തടസ്സമാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34290/national-strike-two-days)