---
title: "മഹാപ്രളയത്തിൽ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്രയെ വീണ്ടും ചേർത്തണച്ച് മന്ത്രി വീണാ ജോർജ്"
english_title: "Veenageorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342902/veenageorge"
published_at: "2026-02-19T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996caf055734_1000182048.jpg"
keywords: []
---

# മഹാപ്രളയത്തിൽ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്രയെ വീണ്ടും ചേർത്തണച്ച് മന്ത്രി വീണാ ജോർജ്

> **Lead Summary:** **തിരുവനന്തപുരം: **നാടുമുഴുവൻ വിറങ്ങലിച്ചുനിന്ന 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം കയ്യിലേന്തിയ കൈക്കുഞ്ഞിനെ വർഷങ്ങൾക്കിപ്പുറം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മിത്രയെന്ന കൊച്ചുമിടുക്കിയെയാണ് മന്ത്രി സ്‌നേഹത്തോടെ വാരിപ്പുണർന്നത്.ആറാട്ടുപുഴയിൽ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെയായിരുന്നു സംഭവം. ജാഥ നടക്കുമ്പോൾ മന്ത്രിയെ കാത്ത് ആറാട്ടുപുഴയിൽ മിത്രയും ചേച്ചിയുമുണ്ടായിരുന്നു. പുഞ്ചിരിയോടെ അടുത്തെത്തിയ മിത്രയെ മന്ത്രി ചേർത്തുപിടിച്ച് എടുക്കുകയായിരുന്നു. മിത്രയുടെ ആദ്യ സ്‌കൂൾ പ്രവേശന ദിവസത്തിൽ അവിചാരിതമായി അതേ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമയും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.2018ലെ പ്രളയസമയത്താണ് രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിയുടെ കരങ്ങളിലേക്ക് മിത്രയെന്ന കൈക്കുഞ്ഞെത്തിയത്. മന്ത്രി മിത്രയെ നെഞ്ചോട് ചേർത്തുനിൽക്കുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

## Article Content

**തിരുവനന്തപുരം: **നാടുമുഴുവൻ വിറങ്ങലിച്ചുനിന്ന 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം കയ്യിലേന്തിയ കൈക്കുഞ്ഞിനെ വർഷങ്ങൾക്കിപ്പുറം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മിത്രയെന്ന കൊച്ചുമിടുക്കിയെയാണ് മന്ത്രി സ്‌നേഹത്തോടെ വാരിപ്പുണർന്നത്.ആറാട്ടുപുഴയിൽ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെയായിരുന്നു സംഭവം. ജാഥ നടക്കുമ്പോൾ മന്ത്രിയെ കാത്ത് ആറാട്ടുപുഴയിൽ മിത്രയും ചേച്ചിയുമുണ്ടായിരുന്നു. പുഞ്ചിരിയോടെ അടുത്തെത്തിയ മിത്രയെ മന്ത്രി ചേർത്തുപിടിച്ച് എടുക്കുകയായിരുന്നു. മിത്രയുടെ ആദ്യ സ്‌കൂൾ പ്രവേശന ദിവസത്തിൽ അവിചാരിതമായി അതേ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമയും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.2018ലെ പ്രളയസമയത്താണ് രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിയുടെ കരങ്ങളിലേക്ക് മിത്രയെന്ന കൈക്കുഞ്ഞെത്തിയത്. മന്ത്രി മിത്രയെ നെഞ്ചോട് ചേർത്തുനിൽക്കുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342902/veenageorge)