---
title: "പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "Postofficemarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342905/postofficemarch"
published_at: "2026-02-19T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996ce825c3a9_1000182055.jpg"
keywords: []
---

# പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മോട്ടോർ തൊഴിലാളിവിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിച്ച് ആർ എസ്പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആർ എസ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. അഞ്ച് പ്രാവശ്യം പെറ്റി കേസ് എടുത്താൽ തൊഴിലാളിയുടെ ലൈസൻസ് റദ്ദാക്കുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യുന്ന സർക്കാർ തീരുമാനം തൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ നിയമനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.ചടങ്ങിൽ എ ചന്ദ്രൻ, എ വി പ്രകാശൻ, എ സുരേന്ദ്രൻ, സി ഷെരീഫ്, കെ പ്രവീൺ എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മോട്ടോർ തൊഴിലാളിവിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിച്ച് ആർ എസ്പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആർ എസ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. അഞ്ച് പ്രാവശ്യം പെറ്റി കേസ് എടുത്താൽ തൊഴിലാളിയുടെ ലൈസൻസ് റദ്ദാക്കുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യുന്ന സർക്കാർ തീരുമാനം തൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ നിയമനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.ചടങ്ങിൽ എ ചന്ദ്രൻ, എ വി പ്രകാശൻ, എ സുരേന്ദ്രൻ, സി ഷെരീഫ്, കെ പ്രവീൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342905/postofficemarch)