---
title: "രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു "
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34291/fuel-price"
published_at: "2022-03-28T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624111ab1acba_images (15).jpeg"
keywords: []
---

# രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു 

> **Lead Summary:** രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്.

## Article Content

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.34 രൂപയും ഡീസലിന് 96.05 രൂപയുമായി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34291/fuel-price)