---
title: "അടുത്ത അഞ്ച് ദിവസങ്ങളില്‍ തെക്ക്, മദ്ധ്യ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍"
english_title: "Rain update kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34293/rain-update-kerala"
published_at: "2022-03-28T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241166735d80_images (17).jpeg"
keywords: []
---

# അടുത്ത അഞ്ച് ദിവസങ്ങളില്‍ തെക്ക്, മദ്ധ്യ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍

> **Lead Summary:** തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ തെക്ക്, മദ്ധ്യ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍.

## Article Content

തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ തെക്ക്, മദ്ധ്യ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍.

ഏപ്രിലില്‍ കൂടുതല്‍ മഴ ലഭിക്കും. കേരളതീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. വേനല്‍ക്കാലത്ത് ശരാശരി ലഭിക്കേണ്ടത് 361.5 മില്ലി മീറ്റര്‍ മഴയാണ്. ഇക്കുറി ഇതിനെക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ വേനല്‍ക്കാലത്ത് 108 ശതമാനം അധികം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തിന് അല്‍പ്പം കുറവുണ്ട്. ഇന്നലെ പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ കൂടിയ താപനില 36 ഡിഗ്രിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34293/rain-update-kerala)