---
title: "സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വെ നിര്‍ത്തിവെക്കണമെന്ന ഭൂവുടമകളുടെ  ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും"
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34294/k-rail"
published_at: "2022-03-28T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624117fde3fb5_images (18).jpeg"
keywords: []
---

# സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വെ നിര്‍ത്തിവെക്കണമെന്ന ഭൂവുടമകളുടെ  ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

> **Lead Summary:** സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വെ നിര്‍ത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

## Article Content

സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വെ നിര്‍ത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഭൂനിയമ പ്രകാരവും സര്‍വെ ആന്‍ഡ് ബോര്‍ഡ് ആക്‌ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34294/k-rail)