---
title: "ഈ ​​​വ​​​ർ​​​ഷം റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 4,26,999 വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ"
english_title: "Sslc exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34302/sslc-exam"
published_at: "2022-03-28T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624120e482f19_images (23).jpeg"
keywords: []
---

# ഈ ​​​വ​​​ർ​​​ഷം റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 4,26,999 വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 4,26,999 വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ. ഇ​​​തി​​​ൽ 2,18,902 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,80,097 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 4,26,999 വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ. ഇ​​​തി​​​ൽ 2,18,902 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,80,097 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

962 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​ൻ​​​പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 574 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തും. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ഒ​​​ന്പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 882 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തും. ഐ​​​ടി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ മേ​​​യ് മൂ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ​​​യാ​​​യി​​​രി​​​ക്കും.

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 30 മുതൽ ഏ​​​പ്രി​​​ൽ 26 വ​​​രെ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. മേ​​​യ് മൂ​​​ന്നു മു​​​ത​​​ൽ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ റെ​​​ഗു​​​ല​​​റാ​​​യി 3,65,871 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. 20,768 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്രൈ​​​വ​​​റ്റാ​​​യി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്നു​​​ണ്ട്. 45,797 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. 2,19,545 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,12,891 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മടക്കം ആ​​​കെ 4,32,436 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. 2,005 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ് ആ​​​കെ​​​യു​​​ള്ള​​​ത്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ എ​​​ട്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളും ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ഒ​​​ൻ​​​പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മു​​​ണ്ട്.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യും മാ​​​ർ​​​ച്ച് 30ന് ​​​ആ​​​രം​​​ഭി​​​ച്ച ഏ​​​പ്രി​​​ൽ 26ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. റെ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 30,158 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്രൈ​​​വ​​​റ്റി​​​ൽ 198 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തും. 18,331 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 11,658 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​ണു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. വി​​​എ​​​ച്ച്എ​​​സ്ഇ​​​യി​​​ൽ (മ​​​റ്റു​​​ള്ള​​​വ) പ്രൈ​​​വ​​​റ്റാ​​​യി 1,174 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്നു​​​ണ്ട്. ആ​​​കെ 389 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ല്ലാ സ്ട്രീ​​​മു​​​ക​​​ളി​​​ലു​​​മാ​​​യി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന ആ​​​കെ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 8,91,373 ആ​​​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34302/sslc-exam)