---
title: "തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍"
english_title: "Voterslist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343122/voterslist"
published_at: "2026-02-20T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998217c8e641_1000182655.jpg"
keywords: []
---

# തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്‌ഐആറിന് മുന്‍പുള്ള പട്ടികയില്‍ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയില്‍ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്‌ഐആര്‍ കാലയളവില്‍ പേരുചേര്‍ക്കാന്‍ കിട്ടിയ അപേക്ഷയില്‍ 13.51 ലക്ഷം അംഗീകരിച്ചു.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്‌ഐആറിന് മുന്‍പുള്ള പട്ടികയില്‍ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയില്‍ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്‌ഐആര്‍ കാലയളവില്‍ പേരുചേര്‍ക്കാന്‍ കിട്ടിയ അപേക്ഷയില്‍ 13.51 ലക്ഷം അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343122/voterslist)