---
title: "‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്"
english_title: "Healthdepartument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343127/healthdepartument"
published_at: "2026-02-20T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699824cc10558_1000182658.jpg"
keywords: []
---

# ‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

> **Lead Summary:** **കൊച്ചി: **തിരഞ്ഞെടുപ്പ് സമയമായതിനാൽ ആരോഗ്യ വകുപ്പിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് സർക്കാർ സർക്കുലർ. ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണമെന്നാണ് സർക്കുലറിൽ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ജാഗ്രത പുലർത്തണം. ഒ പി, അത്യാഹിത വിഭാഗം ഫാർമസി മോർച്ചറി തുടങ്ങിയ ഇടങ്ങളിൽ ജാഗ്രത വേണം. പ്രത്യേക മേൽനോട്ടം വേണമെന്നും നിർദ്ദേശം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം സർക്കുലർ ആദ്യം ഇറക്കിയത് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ. സർക്കുലർ ഇറക്കിയത് 17/02/2026 നാണ്.

## Article Content

**കൊച്ചി: **തിരഞ്ഞെടുപ്പ് സമയമായതിനാൽ ആരോഗ്യ വകുപ്പിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് സർക്കാർ സർക്കുലർ. ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണമെന്നാണ് സർക്കുലറിൽ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ജാഗ്രത പുലർത്തണം. ഒ പി, അത്യാഹിത വിഭാഗം ഫാർമസി മോർച്ചറി തുടങ്ങിയ ഇടങ്ങളിൽ ജാഗ്രത വേണം. പ്രത്യേക മേൽനോട്ടം വേണമെന്നും നിർദ്ദേശം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം സർക്കുലർ ആദ്യം ഇറക്കിയത് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ. സർക്കുലർ ഇറക്കിയത് 17/02/2026 നാണ്.

യുഡിഎഫ് കാലത്ത് വിവിധ വകുപ്പുകളിൽ നടന്ന അഴിമതികൾ തുറന്ന് കാണിക്കാൻ ഇരുണ്ട കേരളം എന്ന പേരിൽ ഒരു വെബ്സൈറ്റ് കഴിഞ്ഞ ദിവസവാണ് സിപിഐഎം തുടങ്ങിയത്. ആരോഗ്യ മേഖലയിലെ തുടർച്ചയായ വീഴ്ചകൾ നിരത്തിയാണ് കോൺഗ്രസിൻ്റെ തിരിച്ചടി. ഇതിലും വലിയ ഇരുണ്ടകാലമേതെന്ന് ചോദ്യം. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ശ്രദ്ധവേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ സ്ഥാപന മേധാവികൾക്ക് അയച്ച സർക്കുലർ പുറത്തുവന്നത്. സമാന സ‍ർക്കുലർ മറ്റിടങ്ങളിലും അയക്കാനാണ് നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343127/healthdepartument)