---
title: "കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343180/kanichar"
published_at: "2026-02-20T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998556f16ec3_IMG-20260220-WA0018.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

> **Lead Summary:** കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ പതിനാലിൽ പന്ത്രണ്ട് മെമ്പർ സ്ഥാനങ്ങൾ നേടി കോൺഗ്രസ്‌ തിരിച്ചു പിടിച്ചു. കണിച്ചാർ പഞ്ചായത്ത്‌ ഇത്തവണ സംവരണമായിരുന്നു. സിഡിഎസ് ചെയർപേഴ്സനായി ഒൻപതാം വാർഡിൽനിന്നുള്ള വി കെ ശ്രീകലയും വൈസ് ചെയർപേഴ്സനായി പന്ത്രണ്ടാം വാർഡിൽനിന്നുള്ള സുനി ജെസ്റ്റിനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ പതിനാലിൽ പന്ത്രണ്ട് മെമ്പർ സ്ഥാനങ്ങൾ നേടി കോൺഗ്രസ്‌ തിരിച്ചു പിടിച്ചു. കണിച്ചാർ പഞ്ചായത്ത്‌ ഇത്തവണ സംവരണമായിരുന്നു. സിഡിഎസ് ചെയർപേഴ്സനായി ഒൻപതാം വാർഡിൽനിന്നുള്ള വി കെ ശ്രീകലയും വൈസ് ചെയർപേഴ്സനായി പന്ത്രണ്ടാം വാർഡിൽനിന്നുള്ള സുനി ജെസ്റ്റിനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എഡിഎസിൽ നിന്നുള്ള 11 വീതം അംഗങ്ങളിൽനിന്നായി നടന്ന തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ എതിരില്ലാതെ മെമ്പർമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പത്ത് എണ്ണം കോൺഗ്രസും ഒരെണ്ണം സിപിഎമ്മും നേടി. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടും നേടിയാണ് കോൺഗ്രസ്‌ പതിനാലിൽ 12 വാർഡുകൾ നേടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343180/kanichar)