---
title: "മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു"
english_title: "Malappuram lorry accident: Cleaner trapped in cabin dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343204/malappuram-lorry-accident-cleaner-trapped-in-cabin-dies"
published_at: "2026-02-20T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69987b5d0af24_A_News_mn.jpg"
keywords: []
---

# മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു

> **Lead Summary:** മലപ്പുറത്ത് നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫ മരിച്ചു. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ഉയർത്താനായത്. മൂന്നു തവണ പരാജയപ്പെട്ട ശേഷമാണ് ലോറി ഉയർത്തിയത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

മലപ്പുറത്ത് നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫ മരിച്ചു. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ഉയർത്താനായത്. മൂന്നു തവണ പരാജയപ്പെട്ട ശേഷമാണ് ലോറി ഉയർത്തിയത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343204/malappuram-lorry-accident-cleaner-trapped-in-cabin-dies)