---
title: "ശമ്പള വര്‍ധന :  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും."
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343234/thiruvanaththapuram"
published_at: "2026-02-21T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69991259903f2_Screenshot_2026-02-21_073229.jpg"
keywords: []
---

# ശമ്പള വര്‍ധന :  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും.

> **Lead Summary:** തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും. ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

## Article Content

തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും. ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

മൂന്നുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി ഇന്നത്തെ സൂചന പണിമുടക്കിനുശേഷം കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343234/thiruvanaththapuram)