---
title: "സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും"
english_title: "Cpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343258/cpm"
published_at: "2026-02-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും ,നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. പാർട്ടിയുടെ സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകൾ ഇന്നുണ്ടായേക്കും.

## Article Content

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും ,നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. പാർട്ടിയുടെ സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകൾ ഇന്നുണ്ടായേക്കും.

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എത്രപേർ മത്സരിക്കണമെന്ന കാര്യവും ഇന്ന് ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. രണ്ട് ടൈം വ്യവസ്ഥയിൽ ഇളവ് നൽകാനുള്ള തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 23ന് ചേരുന്ന ഇടതുമുന്നണി യോഗത്തോടെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343258/cpm)