---
title: "ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്"
english_title: "sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343313/sabarimala"
published_at: "2026-02-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999578146376_download_(37).jpeg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

> **Lead Summary:** കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.

## Article Content

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.

നേരത്തെ നടൻ ജയറാം ഉൾപ്പെടെയുള്ളവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. മറ്റ് പ്രതികളെയും ഇഡി ചോദ്യം ചെയ്തു ഇതിന് പിന്നാലെയാണ് തന്ത്രിക്ക് നോട്ടീസ് അയച്ചത്.

സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343313/sabarimala)