---
title: "വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു"
english_title: "Valiannoor Village Office to be made smart; Minister K Rajan inaugurates construction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343332/valiannoor-village-office-to-be-made-smart-minister-k-rajan-inaugurates-construction"
published_at: "2026-02-21T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999623734675_WhatsApp_Image_2026-02-21_at_1.07.29_PM.jpeg"
keywords: []
---

# വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

> **Lead Summary:** വലിയന്നൂര്‍: വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

## Article Content

വലിയന്നൂര്‍: വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

റവന്യൂ വകുപ്പിന്റെ അധീനതയില്‍ മതുക്കോത്തുള്ള 14 സെന്റ് സ്ഥലത്ത് അമ്പത് ലക്ഷം രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വില്ലേജ് ഓഫീസിനുള്ള ഒരുനില കെട്ടിടം പണിയുന്നത്. നിര്‍മിതിക്കാണ് നിര്‍മാണ ചുമതല.

ചേലോറ സോണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ സുമ, എ അര്‍ഷാദ്, സരസ്വതി, എ ഡി എം കലാഭാസ്‌കര്‍, തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി അശോകന്‍, പി സജയന്‍, പ്രദീപന്‍ ചാത്തമ്പള്ളി, സി എറമുള്ളാന്‍, ടി.വി സന്തോഷ് കുമാര്‍, പി.പി സെയ്യിദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343332/valiannoor-village-office-to-be-made-smart-minister-k-rajan-inaugurates-construction)