---
title: "ഭീഷ്മ പര്‍വ്വത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്"
english_title: "OTT release date of Bhishma Parvam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34342/ott-release-date-of-bhishma-parvam"
published_at: "2022-03-28T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62414d70b317e_Screenshot_2022-03-28-11-25-02-02_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# ഭീഷ്മ പര്‍വ്വത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്

> **Lead Summary:** ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഏപ്രില്‍ ഒന്നിന് ഒ ടി ടിയില്‍ റിലീസ് ചെയ്യും. മാര്‍ച്ച്‌ മൂന്നിന് ആയിരുന്നു തിയറ്ററുകളില്‍ ഭീഷ്മപര്‍വം റിലീസ് ചെയ്തത്. വലിയ വരവേല്‍പ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന് ഇടയിലാണ് ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും വന്‍ ഹിറ്റ് ആയിരുന്നു. ഭീഷ്മപര്‍വം സമ്മാനിച്ച 'ചാമ്ബിക്കോ' ഫോട്ടോ ട്രെന്‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ല.

## Article Content

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഏപ്രില്‍ ഒന്നിന് ഒ ടി ടിയില്‍ റിലീസ് ചെയ്യും. മാര്‍ച്ച്‌ മൂന്നിന് ആയിരുന്നു തിയറ്ററുകളില്‍ ഭീഷ്മപര്‍വം റിലീസ് ചെയ്തത്. വലിയ വരവേല്‍പ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന് ഇടയിലാണ് ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും വന്‍ ഹിറ്റ് ആയിരുന്നു. ഭീഷ്മപര്‍വം സമ്മാനിച്ച 'ചാമ്ബിക്കോ' ഫോട്ടോ ട്രെന്‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ല.

വന്‍ താരനിര ആയിരുന്നു ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടിക്ക് ഒപ്പം എത്തിയത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, മാല പാര്‍വതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രന്‍, സംഗീതം - സുഷിന്‍ ശ്യാം, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍.

അടുത്ത കാലത്ത് വലിയ പ്രി റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രം ബിഗ് ബി ആയിരുന്നു. ബിഗ് ബി റിലീസ് ചെയ്ത് 14 വര്‍ഷത്തിനു ശേഷം ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34342/ott-release-date-of-bhishma-parvam)