---
title: "കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  20 പേർക്ക് പരിക്ക്."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343450/accident"
published_at: "2026-02-22T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a60c78d749_download_(20).jpeg"
keywords: []
---

# കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  20 പേർക്ക് പരിക്ക്.

> **Lead Summary:** തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സൂപ്പർഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സൂപ്പർഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343450/accident)