---
title: "ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി"
english_title: "wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343475/wayanad"
published_at: "2026-02-22T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a8ad52f637_download_(38).jpeg"
keywords: []
---

# ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി

> **Lead Summary:** കൽപ്പറ്റ: നഗരത്തിലെ വ്യാപാര മേഖലയിൽ അനധികൃതമായി ഗുഡ്സ് വാഹനങ്ങളിൽ കച്ചവടം നടത്തുന്ന സംഘങ്ങൾ വ്യാപാരി നേതാക്കളെ മർദ്ദിച്ച സംഭവം ഗൗരവകരവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

കൽപ്പറ്റ: നഗരത്തിലെ വ്യാപാര മേഖലയിൽ അനധികൃതമായി ഗുഡ്സ് വാഹനങ്ങളിൽ കച്ചവടം നടത്തുന്ന സംഘങ്ങൾ വ്യാപാരി നേതാക്കളെ മർദ്ദിച്ച സംഭവം ഗൗരവകരവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി പ്രസ്താവിച്ചു.

ജൈത്ര തീയേറ്ററിന് സമീപം അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്. ഷൈജലിനെ ആക്രമിച്ചതായാണ് ആരോപണം. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ വൈസ് പ്രസിഡണ്ടും കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ടുമായ ഇ. ഹൈദ്രുവിനെയും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ബാവയെയും മർദ്ദിച്ചതായും കമ്മിറ്റി ആരോപിച്ചു.

വ്യാപാരികളുടെ ഉപജീവനാവകാശം സംരക്ഷിക്കാൻ ശബ്ദമുയർത്തിയ നേതാക്കളെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ ഉടൻ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, നാളെ മുതൽ ജില്ലയിലെ മുഴുവൻ ടൗണിലും വഴിയോര ഗുഡ്സ് കച്ചവടം യൂത്ത് വിങ്ങ് പ്രവർത്തകർ തടയുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഫൈസൽ മീനങ്ങാടി , ജനറൽ സെകട്ടറി ഷൈജൽ കുന്നത്ത് കമ്പളക്കാട്, ട്രഷറർ അൻവർ മാനന്തവാടി, വൈസ് പ്രസിഡന്റുമാരായ ഷൈജൽ കൽപ്പറ്റ , ബാബുരാജേഷ് പുൽപ്പള്ളി, യൂനസ് പനമരം, ജലീൽ മൂലങ്കാവ്, സെക്രട്ടി മാരായ ഷിനോജ് വത്സൻ, രാജേഷ് മാനന്തവാടി, റിൻസൺ വൈത്തിരി, അങ്കിത കാവുമന്ദം, അഷ്ക്കർ കാക്കവയൽ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343475/wayanad)