---
title: "നിയമസഭാ സാമാജികർക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും"
english_title: "pinarayivijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343476/pinarayivijayan"
published_at: "2026-02-22T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a8b84ad812_download_-_2025-07-17T185435.010.jpeg"
keywords: []
---

# നിയമസഭാ സാമാജികർക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റലിൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയമായ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 വൈകിട്ട് 3.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

## Article Content

നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റലിൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയമായ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 വൈകിട്ട് 3.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അൻപത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് കെട്ടിടം നവീകരിക്കുക അസാധ്യമായതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. 2022 നവംബറിൽ പഴയ കെട്ടിടം പൊളിക്കുകയും ആഗസ്റ്റ് 26, 2023ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ഡിസംബറിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു. പൊതുമരാമത്ത് ഇ.പി.സി. മാതൃകയിൽ ആദ്യമായി നിർമ്മിച്ച കെട്ടിടമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നിർവഹിച്ചത്. നിയമസഭാ സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343476/pinarayivijayan)