---
title: "കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട. "
english_title: "karippoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343478/karippoor"
published_at: "2026-02-22T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a8c409db22_download_(39).jpeg"
keywords: []
---

# കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട. 

> **Lead Summary:** കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അഞ്ചേകാൽ കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ പുതിയകടവ് മുഹമ്മദ് അർഷാദ് ആണ് കഞ്ചാവുമായി പിടിയിലായത്.

## Article Content

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അഞ്ചേകാൽ കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ പുതിയകടവ് മുഹമ്മദ് അർഷാദ് ആണ് കഞ്ചാവുമായി പിടിയിലായത്.

ബാഗേജിനുള്ളിൽ നിന്ന് പതിനാറ് പാക്കറ്റുകളിൽ നിന്നായി പതിനഞ്ച് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സഹായിച്ച കോഴിക്കോട് മാത്തോട്ടം സ്വദേശിയായ സിലി ഷമീമിനെയും പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343478/karippoor)