---
title: "ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും"
english_title: "The Legislative Assembly session will resume today after the break."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343616/the-legislative-assembly-session-will-resume-today-after-the-break"
published_at: "2026-02-23T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്ക പ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയിൽ ഉയർത്തും.

## Article Content

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്ക പ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയിൽ ഉയർത്തും.

ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നുണ്ട്.. നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാർച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത് . എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിൻ ചെയ്യാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343616/the-legislative-assembly-session-will-resume-today-after-the-break)