---
title: "വൈസ്മെൻസ് ക്ലബ്ബ് ചുണ്ടപ്പറമ്പിൻ്റെ ജനറൽ ബോഡിയോഗം നടത്തി "
english_title: "Vicemens club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34375/vicemens-club"
published_at: "2022-03-28T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241667e97329_Picsart_22-03-28_13-10-07-468.jpg"
keywords: []
---

# വൈസ്മെൻസ് ക്ലബ്ബ് ചുണ്ടപ്പറമ്പിൻ്റെ ജനറൽ ബോഡിയോഗം നടത്തി 

> **Lead Summary:** വൈസ്മെൻസ് ക്ലബ്ബ് ചുണ്ടപ്പറമ്പിൻ്റെ ജനറൽ ബോഡിയോഗം നടത്തി. പ്രസിഡൻ്റ് ഒ വി ജയിംസ് അദ്ധ്യക്ഷനായി. വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണർ മധു പണിക്കർ മുഖ്യാതിഥിയായിരുന്നു.

## Article Content

വൈസ്മെൻസ് ക്ലബ്ബ് ചുണ്ടപ്പറമ്പിൻ്റെ ജനറൽ ബോഡിയോഗം നടത്തി. പ്രസിഡൻ്റ് ഒ വി ജയിംസ് അദ്ധ്യക്ഷനായി. വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണർ മധു പണിക്കർ മുഖ്യാതിഥിയായിരുന്നു.

ജില്ലാ സെക്രട്ടറി കെ.വി.പ്രശാന്തൻ, ഫാ. ജോമോൻ ചെമ്പകശ്ശേരി, ബിജു ജോസഫ്, പ്രകാശ് ജോൺ,സണ്ണി എന്നിവർ അതിഥികളായി.പുതിയ അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു.

22 വർഷം അതിർത്തിരക്ഷാസേനയിൽ രാജ്യ സേവനത്തിനു ശേഷം ഇപ്പോൾ പോലീസ് സേനയിൽ ചേരുകയും ജില്ലയിലെ ഏറ്റവും മികച്ച ഹോം ഗാർഡിനുള്ള പുരസ്കാരം നേടുകയും ഏരുവേശ്ശി പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്ക്കാരം നേടുകയും ചെയ്ത ക്ലബ്ബംഗം വി ടി മാത്യുവിനെ ആദരിച്ചു.

ജില്ലാതല ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിരഞ്ജന രാജേഷിനെ അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി ഷിനോജ്.കെ.ആചാരി പ്രവർത്തന റിപ്പോർട്ടും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ വർഗ്ഗീസ് സ്വാഗതവും പി.സി.ജോസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34375/vicemens-club)