---
title: "സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Eye Exam Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34379/free-eye-exam-camp"
published_at: "2022-03-28T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62416a08112eb_Picsart_22-03-28_13-24-54-883.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ചേടിച്ചേരി ഭഗത് സിംഗ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും മലബാർ ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

ചേടിച്ചേരി ഭഗത് സിംഗ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും മലബാർ ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ചേടിച്ചേരി എ.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ എം.വി.മിഥുൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ.വി.ടി രാജമോഹനൻ അധ്യക്ഷത വഹിച്ചു. എം.ജയശീലൻ, വി.എൻ.വിപിൻ തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ വയോധികർ അടക്കമുള്ള 100 ഓളം പേർ പങ്കെടുത്തു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കായിരുന്നു സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34379/free-eye-exam-camp)