---
title: "രാജ്യമെമ്പാടും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തെ ബാധിച്ചില്ല"
english_title: "Of the CPM Party Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34381/of-the-cpm-party-congress"
published_at: "2022-03-28T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62416ecabd299_Picsart_22-03-28_13-45-43-563.jpg"
keywords: []
---

# രാജ്യമെമ്പാടും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തെ ബാധിച്ചില്ല

> **Lead Summary:** രാജ്യമെമ്പാടും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തെ ബാധിച്ചില്ല. കണ്ണൂരിൽ സമ്മേളന വേദികളിൽ തൊഴിലാളികൾ പണി മുടക്ക് ദിവസവും ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

## Article Content

രാജ്യമെമ്പാടും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സിപിഎം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തെ ബാധിച്ചില്ല. കണ്ണൂരിൽ സമ്മേളന വേദികളിൽ തൊഴിലാളികൾ പണി മുടക്ക് ദിവസവും ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

നായനാർ അക്കാദമിയിലും ടൌൺ സ്‌ക്വയറിലുമാണ് നിർമാണം നടക്കുന്നത്. ചെന്നൈയിലുള്ള സ്വകാര്യ കമ്പനിക്കാണ് വേദിയുടെ നിർമാണ ചുമതല. അതേ സമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന തൊഴിലാളികൾ സമ്മേളന വേദിക്ക് സമീപം ഉണ്ടെന്നല്ലാതെ പണി എടുക്കുന്നില്ല എന്നാണ്  സിപിഎം വിശദീകരണം.

പണിമുടക്കിനെ തുടർന്ന് കണ്ണൂർ ജില്ല  പൂർണമായും സ്തംഭിച്ച് സാഹചര്യത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമാണം തകൃതിയായി നടക്കുന്നു എന്നത് കാര്യമായ വിമർശനങ്ങൾക്കാണ് വഴിതുറക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34381/of-the-cpm-party-congress)