---
title: "കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി."
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343821/kelakam"
published_at: "2026-02-24T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699cec8213638_WhatsApp_Image_2026-02-24_at_5.07.31_AM.jpeg"
keywords: []
---

# കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി.

> **Lead Summary:** കേളകം:മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി.

## Article Content

കേളകം:മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി.

മൂർച്ചിലക്കാട്ട് വലിയവീട്ടിൽ കരുണാകരൻ്റെ വസതി, ഒറ്റപ്ലാവ് ഭജനമഠം, മഞ്ഞളാംപുറം സതിസദനം, പൂവത്തിൻചോല സി.വി.എൻ. കളരി, കേളകം കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതി എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട് പ്രാദേശിക ഘോഷയാത്രകൾ കേളകം ബസ്റ്റാന്റിൽ സംഗമിച്ചാണ് ക്ഷേത്രാങ്കണത്തിൽ സമാപിച്ചത്.തുടർന്ന് വിശേഷാൽ പഞ്ചാരിമേളവും അരങ്ങേറി.ചൊവ്വാഴ്ച്ച വിശേഷാൽ പൂജകൾ നടക്കും. വൈകുന്നേരം ഏഴിന് കൈകൊട്ടിക്കളി, എട്ട് മണിക്ക് മെഗാഷോ നടക്കും. 25-ന് പ്രതിഷ്ടാവാർഷികം, 26-ന് ഭക്തിനിർഭരമായ വിവധ ചടങ്ങുകളാടെ മഹോൽസവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343821/kelakam)