---
title: "റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം"
english_title: "Seven dead as air ambulance crashes in Ranchi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343826/seven-dead-as-air-ambulance-crashes-in-ranchi"
published_at: "2026-02-24T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699cfc2eb6788_download.jpeg"
keywords: []
---

# റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം

> **Lead Summary:** റാഞ്ചി: റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് തകർന്നുവീണത്.

## Article Content

റാഞ്ചി: റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് തകർന്നുവീണത്.

രോഗികളും ഡോക്ടർമാരുമടങ്ങുന്ന സംഘം ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. രണ്ട് പൈലറ്റുമാർ, ഒരു രോഗി, രണ്ട് അറ്റൻഡന്റുകൾ, ഒരു ഡോക്ടർ, ഒരു പാരാമെഡിക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് വൈകിട്ട് 7.11 നാണ് പറന്നുയർന്നത്. 23 മിനിറ്റിനുശേഷം റഡാർ ബന്ധം നഷ്ടപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 41കാരനെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343826/seven-dead-as-air-ambulance-crashes-in-ranchi)