---
title: "കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343835/rain"
published_at: "2026-02-24T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d176338e00_download_(76).jpeg"
keywords: []
---

# കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം.

## Article Content

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച്‌ അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343835/rain)