---
title: "ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും"
english_title: "sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343892/sabarimala"
published_at: "2026-02-24T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d4011b5b91_download_(4).jpeg"
keywords: []
---

# ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും

> **Lead Summary:** ശബരിമല: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാവും ഇളവ് തേടുക.

## Article Content

ശബരിമല: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാവും ഇളവ് തേടുക.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പോവണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിലാവും തന്ത്രി അപേക്ഷ നല്‍കുക. അതേസമയം, തന്ത്രിയുടെ ജാമ്യം കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എസ്‌ഐടി.

ഉത്തരവിലെ പരാമർശങ്ങള്‍ കേസില്‍ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം.തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരേയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343892/sabarimala)