---
title: "തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്"
english_title: "antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343893/antonyraju"
published_at: "2026-02-24T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d4091b579f_download_(5).jpeg"
keywords: []
---

# തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

> **Lead Summary:** തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.പ്രോസിക്യൂഷൻ ഒരാഴ്ചക്കകം മറുപടി നല്‍കണം. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും, ഹർജി കോടതി തള്ളിയിരുന്നു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍, തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിന് കോടതി മൂന്നുവര്‍ഷം തടവ് വിധിച്ചത്.

## Article Content

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.പ്രോസിക്യൂഷൻ ഒരാഴ്ചക്കകം മറുപടി നല്‍കണം. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും, ഹർജി കോടതി തള്ളിയിരുന്നു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍, തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിന് കോടതി മൂന്നുവര്‍ഷം തടവ് വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343893/antonyraju)