---
title: "'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ':  ചോദ്യവുമായി സുപ്രീം കോടതി"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343918/sabarimala"
published_at: "2026-02-24T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5449b3120_IMG-20240104-WA0017.jpg"
keywords: []
---

# 'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ':  ചോദ്യവുമായി സുപ്രീം കോടതി

> **Lead Summary:** ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി.

## Article Content

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി.

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. കേസിൽ ഭണ്ഡാരിയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരേ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി.

ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരേ നടത്തിയ നിർണായക പരാമർശം കേരളത്തിൽ ചർച്ചയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343918/sabarimala)