---
title: "വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ"
english_title: "Vaittilamurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343971/vaittilamurder"
published_at: "2026-02-24T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6dd85b2c4_1000183568.jpg"
keywords: []
---

# വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

> **Lead Summary:** **കൊച്ചി : **വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. വൈറ്റില സ്വദേശി ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി സുധാ ബേബിയെ രാവിലെയാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ യുവതിയുടെ ഫോൺ ആണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

## Article Content

**കൊച്ചി : **വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. വൈറ്റില സ്വദേശി ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി സുധാ ബേബിയെ രാവിലെയാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ യുവതിയുടെ ഫോൺ ആണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നാണ് പൊലീസ് വിവരങ്ങൾ തേടിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉപയോ​ഗ ശൂന്യമായി കിടക്കുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി മൃതദേഹം ട്രാക്കിൽ തള്ളിയെന്നാണ് പൊലീസിൻ്റെ ​നി​ഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343971/vaittilamurder)