---
title: "റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)"
english_title: "A support price of 250 rupees must be fixed for rubber and cashew."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344015/a-support-price-of-250-rupees-must-be-fixed-for-rubber-and-cashew"
published_at: "2026-02-24T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d99cccd65e_A_News_photo_2.jpg"
keywords: []
---

# റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

> **Lead Summary:** ഇരിട്ടി: കേരളത്തിലെ മലയോര കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളായ റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങുവില നിശ്ചിക്കണമെന്ന് ഇരിട്ടിയിൽ നടന്ന കേരള കർഷക യൂണിയൻ (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക യൂണിയൻ (എം) പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു വള്ളി കാവുങ്കൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവ്വർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോയ് കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, ജയ്സൺ ജിരകശ്ശേരി, ജോർജ് മാത്യു സാർ, വിപിൻ തോമസ്, ഡോക്ടർ ത്രേസ്യാമ്മ കൊങ്ങോല,ബോബി എണ്ണച്ചേരിയിൽ, അബ്രഹാം വെട്ടിക്കൽ, ജോൺ കൊച്ചുകരോട്ട്, മാത്യു വടക്കേൽ, ബെന്നി കാക്കതൂക്കിയിൽ എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: കേരളത്തിലെ മലയോര കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളായ റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങുവില നിശ്ചിക്കണമെന്ന് ഇരിട്ടിയിൽ നടന്ന കേരള കർഷക യൂണിയൻ (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക യൂണിയൻ (എം) പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു വള്ളി കാവുങ്കൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവ്വർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോയ് കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, ജയ്സൺ ജിരകശ്ശേരി, ജോർജ് മാത്യു സാർ, വിപിൻ തോമസ്, ഡോക്ടർ ത്രേസ്യാമ്മ കൊങ്ങോല,ബോബി എണ്ണച്ചേരിയിൽ, അബ്രഹാം വെട്ടിക്കൽ, ജോൺ കൊച്ചുകരോട്ട്, മാത്യു വടക്കേൽ, ബെന്നി കാക്കതൂക്കിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344015/a-support-price-of-250-rupees-must-be-fixed-for-rubber-and-cashew)