---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു"
english_title: "Covid 19 update india mar 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34402/covid-19-update-india-mar-28"
published_at: "2022-03-28T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62418ba5d9bbb_images (1).jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവുമാണ്.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവുമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 15,859 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

മൊത്തം അണുബാധയുടെ 0.04 ശതമാനം മാത്രമാണിത്. 4,24,83,829 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34402/covid-19-update-india-mar-28)