---
title: "റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344067/delhi"
published_at: "2026-02-25T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e578a0b99a_download_(6).jpeg"
keywords: []
---

# റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

> **Lead Summary:** ഡല്‍ഹി: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്ന പൗരന്മാർക്ക് 25,000 രൂപ വീതം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഡല്‍ഹി സർക്കാർ.നിയമക്കുരുക്കില്‍പ്പെടുമോയെന്ന ആശങ്കമൂലം സഹായത്തിന് വിമുഖത കാണിക്കുന്ന പൗരന്മാർക്കു പ്രചോദനം നല്‍കാൻ പദ്ധതി സഹായകമാകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.

## Article Content

ഡല്‍ഹി: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്ന പൗരന്മാർക്ക് 25,000 രൂപ വീതം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഡല്‍ഹി സർക്കാർ.നിയമക്കുരുക്കില്‍പ്പെടുമോയെന്ന ആശങ്കമൂലം സഹായത്തിന് വിമുഖത കാണിക്കുന്ന പൗരന്മാർക്കു പ്രചോദനം നല്‍കാൻ പദ്ധതി സഹായകമാകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.

> ഗുരുതരമായി അപകടത്തില്‍പ്പെട്ടവരെ "ഗോള്‍ഡൻ അവറി' നുള്ളില്‍ (അപകടമുണ്ടായതിനുശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിലെത്തിക്കുന്നവർക്കാണ് സാന്പത്തിക സഹായം ലഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344067/delhi)