---
title: "രാജമൗലിയുടെ ആർആർആർ ;റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബിൽ"
english_title: "RRR 500 crore club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34409/rrr-500-crore-club"
published_at: "2022-03-28T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624194efda66f_images (3).jpeg"
keywords: []
---

# രാജമൗലിയുടെ ആർആർആർ ;റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബിൽ

> **Lead Summary:** ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് റെക്കോർഡുകൾ തകർത്ത് മുന്നേറി രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം ആർആർആർ. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബിൽ ഇടം പിടിക്കുകയും ചെയ്തു ഈ ചിത്രം. വേൾഡ് വൈഡ് കളക്ഷനിൽ ആണ് ഇപ്പോൾ അഞ്ഞൂറ് കോടി ആർആർആർ പിന്നിട്ടിരിക്കുന്നത്.

## Article Content

ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് റെക്കോർഡുകൾ തകർത്ത് മുന്നേറി രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം ആർആർആർ. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബിൽ ഇടം പിടിക്കുകയും ചെയ്തു ഈ ചിത്രം. വേൾഡ് വൈഡ് കളക്ഷനിൽ ആണ് ഇപ്പോൾ അഞ്ഞൂറ് കോടി ആർആർആർ പിന്നിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കലക്‌ഷന്‍ 31 കോടിയാണ്. നാലാം ദിനത്തോട് അടുക്കുമ്പോൾ ഹിന്ദി പതിപ്പിൽ നിന്നും മാത്രം 71 കോടിരൂപ കലക്‌ഷൻ ലഭിച്ചു. ഓവർസീസ് അവകാശങ്ങളിൽ നിന്നും 69 കോടിയും തെലുങ്കിൽ നിന്നും ആദ്യദിനം തന്നെ 127 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യദിന കണക്കുകൾ: കർണാടക 16 കോടി, തമിഴ്നാട് ഒൻപത് കോടി, കേരളം നാല് കോടി എന്നിങ്ങനെയാണ്. അവധി ദിവസങ്ങളിൽ മികച്ച കളക്ഷനുണ്ടാക്കുവാനും ചിത്രത്തിന് സാധിച്ചു. 

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസിനെത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34409/rrr-500-crore-club)