---
title: "നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കണ്ട, നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ; വി ഡി സതീശന്‍"
english_title: "vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344093/vdsatheeshan"
published_at: "2026-02-25T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e7cdf02c8b_download_(1).jpeg"
keywords: []
---

# നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കണ്ട, നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ; വി ഡി സതീശന്‍

> **Lead Summary:** നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ സിപിഐഎമ്മിന്റെ കൈയില്‍ ഇരിക്കുന്ന ഫണ്ട് വെച്ച്‌ ചെലവഴിക്കണം. നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കന്‍ വരേണ്ടയെന്നും വി ഡി സതീശന്‍ പറഞ്ഞു.

## Article Content

നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ സിപിഐഎമ്മിന്റെ കൈയില്‍ ഇരിക്കുന്ന ഫണ്ട് വെച്ച്‌ ചെലവഴിക്കണം. നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച്‌ തുടര്‍ഭരണം ഉറപ്പാക്കന്‍ വരേണ്ടയെന്നും വി ഡി സതീശന്‍ പറഞ്ഞു.

നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്ത് സംഭവത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. സുപ്രീംകോടതിയില്‍ ഹാജരായി സ്റ്റേ പിന്‍വലിപ്പിക്കും. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡാറ്റ ഉപയോഗിച്ച്‌ കോണ്‍ഗ്രസ് ഒരു സര്‍വേയും നടത്തുന്നില്ല.ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോര്‍ത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344093/vdsatheeshan)