---
title: "കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി"
english_title: "Kottuliyoorschootty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344169/kottuliyoorschootty"
published_at: "2026-02-25T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ebcc30a97d_1000183794.jpg"
keywords: []
---

# കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

> **Lead Summary:** **കൊട്ടിയൂർ : **വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58Y4629 ഹോണ്ട സ്കൂട്ടി മോഷണം പോയതായി പരാതി.കൊട്ടിയൂർ വെങ്ങലോടിയിലെ മണ്ണൂർ ജിതേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാത്രി 9 30 വരെ സ്കൂട്ടി മുറ്റത്ത് ഉണ്ടായതായും രാവിലെ നോക്കിയപ്പോൾ കണ്ടില്ലെന്നും ജിതേഷ് പറഞ്ഞു. വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല കൂടാതെ പോർച്ചിൽ കാറും ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് ജിതേഷ് സെക്കൻഡ്ഹാൻഡ് സ്കൂട്ടി വാങ്ങിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേളകം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കൊട്ടിയൂർ : **വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58Y4629 ഹോണ്ട സ്കൂട്ടി മോഷണം പോയതായി പരാതി.കൊട്ടിയൂർ വെങ്ങലോടിയിലെ മണ്ണൂർ ജിതേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാത്രി 9 30 വരെ സ്കൂട്ടി മുറ്റത്ത് ഉണ്ടായതായും രാവിലെ നോക്കിയപ്പോൾ കണ്ടില്ലെന്നും ജിതേഷ് പറഞ്ഞു. വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല കൂടാതെ പോർച്ചിൽ കാറും ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് ജിതേഷ് സെക്കൻഡ്ഹാൻഡ് സ്കൂട്ടി വാങ്ങിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേളകം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344169/kottuliyoorschootty)