---
title: "സർപ്രൈസുകൾ ഒരുക്കി പൃഥ്വിരാജ്"
english_title: "Prithviraj prepares surprises "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34417/prithviraj-prepares-surprises"
published_at: "2022-03-28T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241a39ba1941_Screenshot_2022-03-28-17-33-23-91_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# സർപ്രൈസുകൾ ഒരുക്കി പൃഥ്വിരാജ്

> **Lead Summary:** കൈനിറയെ ചിത്രങ്ങളുമായി മലയാളി സിനിമാ ആസ്വാദകര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് എന്ന നടന്‍.

## Article Content

കൈനിറയെ ചിത്രങ്ങളുമായി മലയാളി സിനിമാ ആസ്വാദകര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് എന്ന നടന്‍.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമയായ ജനഗണമനയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച്‌ എത്തുന്ന സിനിമയാണ് ജനഗണമന. ഈ കൂട്ടുകെട്ട് തന്നെ ആരാധകരലില്‍ പകരുന്ന പ്രതീക്ഷ വളരെ വലുതാണ്. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.

ചിത്രത്തിന്റെതായി പുറത്ത് വന്ന ടീസര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചൊരു പ്രധാന കാര്യം പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. 'ജനഗണമന' രണ്ട് ഭാഗങ്ങളായാകും റിലീസിനെത്തുക എന്നാണ് പൃഥി അറിയിച്ചിരിക്കുന്നത്. ജെയ്ന്‍ യൂണിവേഴ്സ്റ്റി കൊച്ചി ക്യാംപസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യമായിട്ടാകും രണ്ട് ഭാഗങ്ങളിലായിട്ടെത്തുന്ന ഒരു സിനിമയില്‍ പൃഥിരാജ് അഭിനയിക്കുന്നത്. മാത്രമല്ല, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തീയറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് സിനിമകൂടിയാണ് ജനഗണമന. കോള്‍ഡ് കേസ്,കുരുതി, ഭ്രമം, ബ്രോഡാഡി എന്നീ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഡയറക്‌ട് ഒടിടി റിലീസ് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34417/prithviraj-prepares-surprises)