---
title: "കാർഷിക ജലസേചനത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കുറുമാത്തൂർ പഞ്ചായത്തിലെ പുതിയകണ്ടത്തിൽ വി.സി.ബി നിർമ്മിച്ചു "
english_title: "Made by VCB"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34423/made-by-vcb"
published_at: "2022-03-28T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241aba3b36d4_Picsart_22-03-28_18-03-08-169.jpg"
keywords: []
---

# കാർഷിക ജലസേചനത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കുറുമാത്തൂർ പഞ്ചായത്തിലെ പുതിയകണ്ടത്തിൽ വി.സി.ബി നിർമ്മിച്ചു 

> **Lead Summary:** കാർഷിക ജലസേചനത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കുറുമാത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പുതിയകണ്ടത്തിൽ നിർമ്മിച്ച വി.സി.ബി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

കാർഷിക ജലസേചനത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കുറുമാത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പുതിയകണ്ടത്തിൽ നിർമ്മിച്ച വി.സി.ബി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ചവനപ്പുഴ കാനംവയൽ പുതിയകണ്ടം തോട്ടിലാണ് ഭൂഗർഭ ജലവിഭവ വകുപ്പ് അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് വി.സി.ബി നിർമ്മിച്ചത്.

വി.സി.ബിയുടെ ഇരുവശത്തും ചെങ്കല്ല് ഉപയോഗിച്ച് 35 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. കോൺക്രീറ്റിൽ നിർമ്മിച്ച വി.സി.ബിയിൽ ആധുനിക രീതിയിലുള്ള ഫൈബർ ഷട്ടർ ഇട്ടാണ് വെള്ളം തടഞ്ഞു നിർത്തുക.

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. ലക്ഷ്മണൻ, ടി.പി പ്രസന്ന, സി.അനിത, കെ.ലിയാക്കത്തലി, എ. ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34423/made-by-vcb)