---
title: "വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ"
english_title: "Veenajeorge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344258/veenajeorge"
published_at: "2026-02-26T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f86a6ab829_Screenshot_2026-02-26_050135.jpg"
keywords: []
---

# വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

> **Lead Summary:** കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.

കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344258/veenajeorge)